മുംബൈ: മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി ഫോണ്‍ കോള്‍ ലഭിച്ച സംഭവത്തില്‍ പൊലീസ് പിടിയിലായത് 56 കാരന്‍. വിഷ്ണു ഭൗമിക് എന്നയാളെയാണ് മുംബൈയിലെ ദഹിസര്‍ സബര്‍ബില്‍ നിന്നും പൊലീസ് പിടികൂടിയത്.
ഇയാളെ ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി എത്തിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച രാവിലെ 10.30 മുതലാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ഭീഷണി കോള്‍ എത്തിയത്. എട്ട് കോളുകളാണ് വന്നത്. വിളിച്ച ആള്‍ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയത്.
ആശുപത്രിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് കോളുകള്‍ വന്നതെന്ന് പ്രസ്താവനയില്‍ ആശുപത്രി സിഇഒ ഡോ. തരംഗ് ജിയാന്‍ചന്ദാനി പറഞ്ഞു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.