തടവുകാരന് നൽകിയ പൊരിച്ച കോഴിക്കാലുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് 18 പൊതി കഞ്ചാവ്; ഞെട്ടി ജയിലധികൃതര്‍

തടവുകാരന് നൽകിയ പൊരിച്ച കോഴിക്കാലുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് 18 പൊതി കഞ്ചാവ്; ഞെട്ടി ജയിലധികൃതര്‍

ബംഗളൂരു: തടവുകാരന് നൽകിയ പൊരിച്ച കോഴിക്കാലുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് 18 പൊതി കഞ്ചാവ്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ വിജയപുര ജില്ല ജയിലിനുള്ളിലാണ് സംഭവം. പ്രജ്വാള്‍ ലക്ഷ്മണ്‍ എന്നയാളാണ് അറസ്റ്റിലായത്.

ജയില്‍ തടവുകാരനായ ഷാരൂഖ് ഖാനെ കാണാനെത്തിയതായിരുന്നു പ്രജ്വാള്‍ ലക്ഷ്മണ്‍. തടവുകാരന് നല്‍കാന്‍ വേണ്ടി പൊരിച്ച കോഴിക്കാലുകളും ഇയാള്‍ കൊണ്ടുവന്നിരുന്നു. ജയിലധികൃതർ കോഴിക്കാലുകൾ പരിശോധിച്ചപ്പോഴാണ് ഇറച്ചിക്കുള്ളില്‍ ചെറിയ പൊതിയിലാക്കി തുന്നിച്ചേര്‍ത്ത നിലയില്‍ കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. 18 പൊതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.