മതപരിവര്‍ത്തനത്തിന് പ്രണയവും വിവാഹവും; തടയാനുള്ള സാധ്യതകള്‍ തേടി യുപി സര്‍ക്കാര്‍

മതപരിവര്‍ത്തനത്തിന് പ്രണയവും വിവാഹവും; തടയാനുള്ള സാധ്യതകള്‍ തേടി യുപി സര്‍ക്കാര്‍

ലഖ്‌നൗ: മതപരിവര്‍ത്തനം നടത്തുന്നതിനായി പ്രണയവും വിവാഹവും നടത്തുന്നത് തടയാനുള്ള സാധ്യതകള്‍ തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രേമ ബന്ധങ്ങളുടെ പേരില്‍ സ്ത്രീകള്‍ മതം മാറുകയും പിന്നീട് പീഡനങ്ങള്‍ക്കും കൊലപ്പെടുന്നതും സമീപകാലത്ത് വര്‍ധിക്കുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥ് വിശദമാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ഇത്തരം സംഭവങ്ങള്‍ തടയാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. വേണമെങ്കില്‍ ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയ്യാറാക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുള്ളതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം മതംമാറ്റം വ്യാപകമായി നടക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മതം മാറ്റത്തിന് പിന്നാലെയുള്ള ഇത്തരം ക്രൂരകൃത്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നത് പരിശോധിക്കാനും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള നീക്കമാണ് നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.