ഗുജറാത്തില്‍ 1026 കോടി രൂപ വില വരുന്ന ലഹരി ഗുളികകളുടെ വന്‍ ശേഖരം പിടികൂടി

ഗുജറാത്തില്‍ 1026 കോടി രൂപ വില വരുന്ന ലഹരി ഗുളികകളുടെ വന്‍ ശേഖരം പിടികൂടി

ഗുജറാത്ത്: അങ്കലേ‌ശ്വറിൽ 1026 കോടി രൂപ വില വരുന്ന നിരോധിത ലഹരി ഗുളികകളുടെ വന്‍ ശേഖരം പിടികൂടി. ശനിയാഴ്‌ച നടന്ന റെയ്‌ഡിൽ 1026 കോടി രൂപ വിലവരുന്ന 513 കിലോ മെഫെഡ്രോൺ എന്ന ലഹരിമരുന്നാണ് കണ്ടെത്തിയത്. മെഫെഡ്രോൺ നിർമ്മാണ യൂണിറ്റ് ഉടമ ഗിരിരാജ് ദീക്ഷിത്തിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തു. 

മുംബൈയിലെ നലസോപ്പാറയിൽ നിന്നും 1400 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് മുൻപ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ലഹരി ഗുളികകളുടെ വൻ ശേഖരം കണ്ടെത്തിയത്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഗിരിരാജ് ദീക്ഷിത്ത് സുഹൃത്തിനൊപ്പം ചേർന്നാണ് അനധികൃതമായി മെഫെഡ്രോൺ നിർമ്മിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ 7 പ്രതികളെ മുംബൈ ആന്റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.