തിരുവനന്തപുരം: നിലവാരമുള്ളവരെ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്നത് നാണംകെട്ട ഏർപ്പാടാണെന്ന് സർക്കാരിനെ വിമർശിച്ച് വി.ഡി സതീശൻ. കേരളം ഭരിക്കുന്നത് ഭീരുക്കളാണെന്നും സര്‍ക്കാരിന് എല്ലാത്തിനേയും പേടിയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കേരളത്തിലെ സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമായി റിസര്‍വ് ചെയ്തിരിക്കുകയാണ്. അക്കാദമിക നിലവാരമുള്ളരെ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്ന നാണംകെട്ട ഏര്‍പ്പാട് സിപിഎം നിര്‍ത്തണമെന്നു വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണത്തിലിരിക്കുമ്പോഴാണ് സര്‍വകലാശാലയിലെ നോണ്‍ ടീച്ചിങ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. ഇതോടെ അഴിമതി ഇല്ലാതായി. അതുപോലെ അധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
അക്കാദമിക നിലവാരമുള്ളരെ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്ന അവസ്ഥ പേടിച്ച് വിദ്യാഭ്യാസവുമുള്ളവര്‍ വിദേശത്തേക്കും മറ്റും പോകുകയാണ്. അവിടെ ജോലി നേടി അവിടെ തന്നെ താമസമാക്കുകയും ചെയ്യുന്നു. കേരളത്തിന് കിട്ടേണ്ട വിഭവശേഷി ഇങ്ങനെ നഷ്ടപ്പെടുന്നു. രാഷ്ട്രീയ അധിപ്രസരം ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുകയാണെന്നും സതീശൻ ഉന്നയിച്ചു