പ്രവാസി കേരളാ കോൺഗ്രസ്(എം) കുവൈറ്റ്; രക്തദാന യജ്ഞത്തിലൂടെ കരുതലിൻ്റെ കരങ്ങളായി

പ്രവാസി കേരളാ കോൺഗ്രസ്(എം) കുവൈറ്റ്; രക്തദാന യജ്ഞത്തിലൂടെ കരുതലിൻ്റെ കരങ്ങളായി

കുവൈറ്റ്സിറ്റി: കേരള രാഷ്ട്രീയത്തിൽ അമൂല്യ പ്രതിഭയായി പ്രശോഭിച്ച യശഃശരീരനായ കെ. എം. മാണിയുടെ മൂന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോൺഗ്രസ് (എം) കുവൈറ്റ്, ഏപ്രിൽ എട്ടിന് അൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ 'രക്തദാന യജ്ഞം' സംഘടിപ്പിച്ചു. പി. കെ. സി. (എം) പ്രവർത്തകരും, അഭ്യുദയാകാംക്ഷികളും യജ്ഞത്തിൽ പങ്കാളികളായി.


പരിപാടിയിൽ ജന. സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ, കെ. എം. മാണി സ്‌മൃതി ദിനസന്ദേശം നൽകുകയും, ട്രഷറർ സുനിൽ തൊടുക, അൽ ജാബ്രിയ ബ്ലഡ് ബാങ്ക് അധികൃതർക്കും, അഭ്യുദയാകാംഷികൾക്കും, പി. കെ. സി. (എം) അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
രക്തദാന യജ്ഞത്തിനു പി കെ സി. (എം) നേതാക്കളായ ജിൻസ് ജോയ്, തോമസ് മുണ്ടിയാനി, ഷിന്റോ ജോർജ്, ടോം വരകുകാല, ഡെന്നി കാഞ്ഞൂപ്പറമ്പിൽ, അനൂപ് ജോൺ, വിൽ‌സൺ വടക്കേമഠം, പോൾ തൊടുക എന്നിവർ നേതൃത്വം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.