നാശം വിതച്ച് കനത്ത മഴ; ഉത്തരേന്ത്യയില്‍ മരണം 34 ആയി

 നാശം വിതച്ച് കനത്ത മഴ; ഉത്തരേന്ത്യയില്‍ മരണം 34 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഒഡീഷയില്‍ അഞ്ച് കുട്ടികള്‍ അടക്കം ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി.

ഉത്തരാഖണ്ഡില്‍ 13 പേരെയും ഹിമാചല്‍ പ്രദേശില്‍ ആറ് പേരെയും കാണാതായതായി. ഉത്തരാഖണ്ഡ്, ഡെറാഡൂണ്‍, പൗരി ഗര്‍വാള്‍, തെഹ്രി ഗര്‍വാള്‍, ബാഗേശ്വര്‍ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. പലയിടത്തും ദേശീയ-സംസ്ഥാന പാതകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.