ഉത്തരേന്ത്യയില്‍ കനത്ത മഴയും പ്രളയവും; മരണസംഖ്യ 34

ഉത്തരേന്ത്യയില്‍ കനത്ത മഴയും പ്രളയവും; മരണസംഖ്യ 34

ഡെറാഡൂണ്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി 34 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ 13 പേരെയും ഹിമാചല്‍ പ്രദേശില്‍ ആറ് പേരെയും കാണാതായതായി.

ഒഡീഷയില്‍ അഞ്ച് കുട്ടികളടക്കം ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒറ്റരാത്രികൊണ്ട് പലയിടത്തും ദേശീയ-സംസ്ഥാന പാതകള്‍ തകര്‍ന്നു. ഇതോടെ ഗതാഗതം നിലച്ചു. വെള്ളിയാഴ്ച മുതല്‍ കനത്ത മഴയാണ് ഹിമാചല്‍പ്രദേശില്‍. നാല് ദിവസം കൂടി ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പ്രളയ ഭീതിയെ തുടര്‍ന്ന് പല ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ധര്‍മശാലയിലെ ചക്കി നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിന്റെ തൂണുകള്‍ നദിയിലേക്ക് തകര്‍ന്ന് വീണു. പലയിടത്തും റെയില്‍ ട്രാക്കുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ നിലയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.