ഐഐടി ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം റെയില്‍പാളത്തില്‍; ദുരൂഹതയെന്ന് പൊലീസ്

ഐഐടി ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം റെയില്‍പാളത്തില്‍; ദുരൂഹതയെന്ന് പൊലീസ്

ചെന്നൈ: മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ആവടി റെയില്‍പാളത്തില്‍ കണ്ടെത്തി. ഒഡീഷയിലെ മോഹന്‍ പഥാന്റെ മകള്‍ മേഘശ്രീയാണ് (30) മരിച്ചത്. അവിവാഹിതയാണ്. ആവടി റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ വീണതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരീരത്തിലുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. റെയില്‍വേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

ഡല്‍ഹിയില്‍ നിന്ന് എംടെക്കും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് മേഖശ്രീ. ചെന്നൈയിലേക്ക് മൂന്നു മാസത്തെ ഗവേഷണത്തിനായാണ് മേഖശ്രീ എത്തിയത്. അഡയാര്‍ ഐഐടി സെന്റര്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.