ചണ്ഡീഗഡ്: പഞ്ചാബില്‍ ഭീകരാക്രമണ ഭീഷണി. ചണ്ഡീഗഡിലും പഞ്ചാബിലെ മൊഹാലിയിലും ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
ചണ്ഡീഗഡിലെയും മൊഹാലിയിലെയും ബസ് സ്റ്റാന്‍ഡുകള്‍ ഭീകരര്‍ ലക്ഷ്യം വച്ചേക്കാമെന്ന് ഇന്റലിജന്‍സ് അറിയിപ്പ്. സുരക്ഷ ഏകോപിപ്പിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംസ്ഥാന പൊലീസ്, ജി.ആര്‍.പി, സ്റ്റേറ്റ് ഇന്റലിജന്‍സ് ഏജന്‍സി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.