ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്. കോണ്‍ഗ്രസ് നേതാക്കളും മക്കളുമായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സോണിയയെ അനുഗമിക്കും.
ചികിത്സയ്ക്കായി എവിടെയാണ്, എന്നാണ് പോകുന്നത് എന്നിതിനെക്കുറിച്ച് വിശദ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാത്ര.
ഈ മാസം ആദ്യം സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എട്ട് ദിവസം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സോണിയ ഗാന്ധി. ജൂണിലാണ് ഇതിന് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്.