നടപടി രാഷ്ട്രീയ പ്രേരിതം; ജാര്‍ഖണ്ഡില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങി മഹാസഖ്യ സര്‍ക്കാര്‍

നടപടി രാഷ്ട്രീയ പ്രേരിതം; ജാര്‍ഖണ്ഡില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങി മഹാസഖ്യ സര്‍ക്കാര്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങി മഹാസഖ്യ സര്‍ക്കാര്‍. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കിയാല്‍ ഉടന്‍ കോടതിയെ സമീപിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജെ.എം.എം ആരോപിക്കുന്നത്.

മുഖ്യമന്ത്രി ആയിരിക്കെ സ്വന്തം പേരില്‍ ഖനന അനുമതി നേടിയ കേസിലാണ് ഹേമന്ദ് സോറനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണര്‍ രമേഷ് ഭായിസ് വിഷയത്തില്‍ ഇന്ന് തീരുമാനം എടുത്തേക്കും. തീരുമാനം എതിരാണെങ്കില്‍ ഉടന്‍ കോടതിയെ സമീപിക്കാനാണ് മഹാസഖ്യത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു കഴിഞ്ഞു.

ഇന്നലെ മുഖ്യമന്ത്രിയുമായി അഡ്വക്കേറ്റ് ജനറല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോടതിയില്‍ നിന്നും പ്രതികൂല തീരുമാനം ഉണ്ടായാല്‍ കല്‍പന സോറനെ മുഖ്യമന്ത്രിയാക്കാനും ആലോചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ എംഎല്‍എമാരോട് റാഞ്ചിയില്‍ തുടരാനാണ് നിര്‍ദേശം. ജാര്‍ഖണ്ഡിലെ പ്രതിസന്ധി മുതലാക്കാനുള്ള ശ്രമം ബിജെപിയും നടത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.