ഹേമന്ത് സോറന്റെ അയോഗ്യത: ഗവര്‍ണറുടെ തീരുമാനം കാത്ത് ആകാംക്ഷയോടെ ജാര്‍ഖണ്ഡ്

ഹേമന്ത് സോറന്റെ അയോഗ്യത: ഗവര്‍ണറുടെ തീരുമാനം കാത്ത് ആകാംക്ഷയോടെ ജാര്‍ഖണ്ഡ്

ജാർഖണ്ഡ്: ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അയോഗ്യതയിൽ ഗവർണറുടെ തീരുമാനം വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ സഭാംഗത്വം റദ്ദാക്കാമെന്ന ശുപാർശ നൽകി മൂന്നു ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഗവർണറുടെ തീരുമാനം വൈകുന്നതിൽ സർക്കാരിനും ആകാംക്ഷയുണ്ട്.

വിശ്വാസ വോട്ടെടുപ്പ് വരെ എല്ലാ എംഎൽഎമാരെയും ഒന്നിച്ച് നിർത്താൻ തന്നെയാണ് കോൺഗ്രസ് ജെഎംഎം തീരുമാനം. ഗവർണറുടെ പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ ഭാവി പരിപാടികളെക്കുറിച്ച് ഇരു പാർട്ടികളും തമ്മിൽ ചർച്ച നടത്തി തീരുമാനമെടുക്കും.

ഹേമന്ത് സോറനെ അയോഗ്യനാക്കിയുള്ള വിജ്ഞാപനം രാജ് ഭവനിൽ നിന്നും പുറത്തു വന്നാൽ പിന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാവില്ല. എത്രയും പെട്ടെന്ന് രാജി വയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയും ഇതോടെ രാജി വയ്ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.