സെപ്റ്റംബറിൽ ബാങ്ക് അവധി 11 ദിവസം

സെപ്റ്റംബറിൽ ബാങ്ക് അവധി 11 ദിവസം

തിരുവനന്തപുരം: സെപ്റ്റംബറിൽ 11 ദിവസമായിരിക്കും ബാങ്കുകൾക്ക് അവധി. രണ്ടാം ശനിയും ഞായറും കൂട്ടാതെ ഏഴ് അവധി ദിവസങ്ങൾ കൂടി അടുത്ത മാസം ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ അവധി ദിവസങ്ങൾ. 

ശ്രീ നാരായണ ഗുരു ജയന്തി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ.

ഇതിൽ ഒന്നാം ഓണം, തിരവോണ ദിനം, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി എന്നീ വിശേഷ ദിനങ്ങൾ മാത്രമാണ് കേരളത്തിൽ അവധിയായിരിക്കുക.
ശനിയും ഞായറും കൂടി കണക്കിലെടുത്താൽ നാല്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 18 , 21, 25 എന്നീ ദിവസങ്ങളാണ് കേരളത്തിൽ ബാങ്ക് അവധി ഉള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.