മണപ്പുറം ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 24 കിലോ സ്വര്‍ണവും 10 ലക്ഷവും കവര്‍ന്നു

മണപ്പുറം ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 24 കിലോ സ്വര്‍ണവും 10 ലക്ഷവും കവര്‍ന്നു

രാജസ്ഥാൻ: മണപ്പുറം ഫിനാൻസിന്റെ ശാഖയിൽ വൻ കവർച്ച. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 24 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർച്ച സംഘം തട്ടി എടുത്തു. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കവർച്ച.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തോക്കുമായി എത്തിയ അഞ്ചംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി അറിയിച്ചു.

പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.