ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്‌നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച കഴിഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ചികിത്സയുടെ ഭാഗമായി വിദേശത്തുള്ള സോണിയ ഗാന്ധി രോഗബാധിതയായ അമ്മയെ സന്ദര്‍ശിച്ചിരുന്നു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്കൊപ്പം ഉണ്ട്.