ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോപ്പോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു.
ഏറ്റുമുട്ടലില്‍ ഒരു നാട്ടുകാരന് പരുക്കേറ്റു. പരുക്കേറ്റയാളെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണു വിവരം.