ജമ്മു: പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. കുടിയേറ്റ തൊഴിലാളിയ്ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. പശ്ചിമ ബംഗാള്‍ സ്വദേശി മുനീറുള്‍ ഇസ്ലാമിന് വെടിവെയ്പ്പില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഉറപ്പാക്കിയിരിക്കുന്നതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ട് മാസത്തിനിടയില്‍ രണ്ടാമത്തെ സംഭവമാണിത്. പുല്‍വാമ ജില്ലയിലെ ഗദൂര പ്രദേശത്ത് ഭീകരര്‍ ബോംബ് ആക്രമണം നടത്തിയതിന് പിന്നാലെ ബീഹാര്‍ കുടിയേറ്റ തൊഴിലാളി മരിച്ചിരുന്നു. മറ്റ് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.