ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ രാംലീല മൈതാനത്താണ് പ്രതിഷേധം നടക്കുക.
രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം മോഡി സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന - ജില്ലാ - ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ കഴിഞ്ഞ മാസം 17 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ സമാപനം കൂടിയാണ് ഇന്നത്തെ മഹാറാലി. സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പേര്‍ ഡല്‍ഹി രാം ലീല മൈതാനത്ത് എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ എന്നിവയില്‍ രാഹുല്‍ ഗാന്ധി എന്തു പറയും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ് റാലി നടക്കുന്ന അതേ സമയത്ത് ഗുലാം നബി ആസാദ് ജമ്മുവില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഭാവി രാഷ്ട്രീയ നീക്കം ഉള്‍പ്പെടെ ആസാദ് ഇന്ന് പ്രഖ്യാപിക്കും.