ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ചാല സ്വദേശി അശോകന്‍, ഭാര്യ ശൈലജ, കൊച്ചുമകന്‍ ആരവ് എന്നിവരാണ് മരിച്ചവര്‍. ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു പേര്‍ മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഇവര്‍ സഞ്ചരിച്ച കാര്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ദിണ്ഡിഗലിന് സമീപം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് തിരുവനന്തപുരത്തു നിന്ന് ബന്ധുക്കളടക്കം ദിണ്ഡിഗലിലേക്ക് യാത്ര തിരിച്ചു.
പഴനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന്റെ നേര്‍ച്ചയ്ക്കായി പത്തു പേരടങ്ങുന്ന സംഘം തിരുവനന്തപുരത്തു നിന്ന് പഴനിയിലേയ്ക്ക് യാത്ര തിരിച്ചത്.