ന്യൂഡൽഹി: ഇന്തോ - പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കാൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയും തമ്മിൽ ധാരണയിലായി. ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഇന്ത്യ ഫ്രാൻസ് മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് കരാർ പ്രകാരം 18 മുതൽ 35 വരെ പ്രായത്തിലുള്ള 500 വീതം യുവ പ്രൊഫഷണലുകളുടെ കൈമാറ്റ പദ്ധതി ആരംഭിക്കും. ഇതിനായി തൊഴിൽ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കും രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ കൊളോണ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.