ന്യൂഡൽഹി: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍ പഠനത്തിന് അനുമതി നൽകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയാലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനോടാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പഠനത്തിന് അനുമതി നൽകിയാൽ അത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചു.
സാമ്പത്തികമായി ഉയർന്ന സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ ഉന്നയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.