ഗുവാഹത്തി: അസമിലെ ഗുവാഹത്തി ഐഐടിയിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യനാരായൺ.
ഇന്നലെ രാവിലെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാൽ ആത്മഹത്യ കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല. മുറി തുറക്കാതെ വന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ സൂര്യനാരായണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണം അറിഞ്ഞതിന് പിന്നാലെ കുടുംബം ഗുവാഹത്തിയിലേക്ക് തിരിച്ചതായി അസം പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.