കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായാലും പദവിയുടെ മഹത്വം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം. ചരിത്രപരമായ സ്ഥാനം അതിനുണ്ട്. തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
'ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷത്തിന് ആക്ഷേപിക്കാനാവില്ല. യാത്രയെ പുറമെ ആക്ഷേപിച്ചാലും ആശയത്തെ അവര്‍ക്ക് തള്ളിക്കളയാനാവില്ല. ആത്മാര്‍ഥതയോടെ ഒരു നേതാവും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയില്ല.' രാഹുല്‍ഗാന്ധി പറഞ്ഞു.
എല്ലാത്തരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.