ലഹരി വില്‍പ്പന; സീരിയല്‍ നടന്‍ അടക്കം ആറ് പേര്‍ ബംഗളുരുവില്‍ പിടിയില്‍

ലഹരി വില്‍പ്പന; സീരിയല്‍ നടന്‍ അടക്കം ആറ് പേര്‍ ബംഗളുരുവില്‍ പിടിയില്‍

ബെംഗളൂരു: കോളജ് വിദ്യാര്‍ഥികള്‍ക്കു ലഹരി എത്തിച്ചു നല്‍കുന്ന സംഘത്തിന്റെ ഭാഗമായ സീരിയല്‍ നടന്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായാണ് ഇവരുടെ അറസ്റ്റ്. സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിന്‍ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണു പിടികൂടിയത്.

രാസലഹരി ഗുളികകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു.

മറ്റൊരു കേസില്‍ ആന്ധ്രയില്‍ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനില്‍ കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ തനാഫ്, ജോര്‍ജ്, തലശേരി സ്വദേശി മുഹമ്മദ് മുസമ്മില്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.