ന്യൂഡൽഹി: നമീബിയയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിർദ്ദേശിക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരായിരിക്കണം നിർദ്ദേശിക്കേണ്ടത്.
മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി അറിയുന്നവർ നിർദ്ദേശങ്ങൾ പങ്കുവെയ്ക്കാമെന്നും മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 17 ന് തുറന്നു വിട്ടത്.
ഭഗത് സിംഗിൻ്റെ ജനന വാർഷികത്തോടനുബന്ധിച്ച് ഛണ്ഡീഗഡ് വിമാനത്താവളത്തിന് അദ്ദേഹത്തിൻ്റെ പേരിടുമെന്നും. ആംഗ്യ ഭാഷയ്ക്ക് ദേശിയ തലത്തിൽ ഐക്യരൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.