മോഡിയും ചീറ്റയും 'പുറത്ത്': ഗുജറാത്തില്‍ ഇപ്പോള്‍ ഇതാണ് ഭായി ട്രന്റ്

മോഡിയും ചീറ്റയും 'പുറത്ത്': ഗുജറാത്തില്‍ ഇപ്പോള്‍ ഇതാണ്  ഭായി  ട്രന്റ്

സൂറത്ത്: എന്തും മോഡി മയം... അതാണ് പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിലെ ഇപ്പോഴത്തെ ട്രന്റ്. ഗുജറാത്തികളുടെ പ്രധാന ഉത്സവമായ നവരാത്രി ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ മോഡിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ മുതുകില്‍ വരയ്ക്കുകയാണ് സൂറത്തിലെ സ്ത്രീകള്‍.

ഇക്കുറി നവരാത്രി ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി സൂറത്തില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാല്‍ ഉത്സവമേളം കൊഴുപ്പിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍.


ശരീരത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ചായത്താല്‍ വരച്ചു ചേര്‍ത്ത് മോഡിയെ സ്വീകരിക്കാന്‍ വ്യത്യസ്ത വഴി തേടിയിരിക്കുകയാണ് സൂറത്തിലെ സ്ത്രീകള്‍.

കേന്ദ്ര സര്‍ക്കാര്‍ നമീബിയയില്‍ നിന്നും കൊണ്ടു വന്ന ചീറ്റകള്‍ക്ക് ഇപ്പോള്‍ ഹീറോ പരിവേഷമാണ്. അതിനാലാണ് ചിലര്‍ മോഡിയുടെ ചിത്രത്തിനൊപ്പം ചീറ്റകളുടെ ചിത്രവും വരച്ചു ചേര്‍ക്കുന്നത്. ഇന്ത്യയിലെത്തിച്ച ചീറ്റകളെ പാര്‍പ്പിച്ചിരിക്കുന്നത് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.