നിരോധനം പരിഹാരമല്ല; ആര്‍എസ്എസിനെതിരെയും നടപടി വേണം: സീതാറാം യെച്ചൂരി

നിരോധനം പരിഹാരമല്ല; ആര്‍എസ്എസിനെതിരെയും നടപടി വേണം: സീതാറാം യെച്ചൂരി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിലപാടെടുക്കുമ്പോള്‍ അതേ പ്രവര്‍ത്തി ചെയ്യുന്ന ആര്‍എസിനെതിരെയും നടപടി വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

വര്‍ഗീയത ചെറുക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസും തയ്യാറാകണം. നിരോധനം ഒന്നിനും പരിഹാരമല്ല. വര്‍ഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

വര്‍ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമം ഒരു പോലെ ബാധകമാകണം. ആര്‍എസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന് മൂന്ന് തവണ ആര്‍എസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ വിശദമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.