മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ അറ്റോര്‍ണി ജനറലായി നിയമിച്ചു

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ അറ്റോര്‍ണി ജനറലായി നിയമിച്ചു

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഈ മാസം 30 ന് കാലാവധി അവസാനിക്കുന്ന നിലവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ  ഒഴിവിലേക്കാണ് വെങ്കടരമണിയെ നിയമിച്ചിരിക്കുന്നത്.

കെ.കെ.വേണുഗോപാലിന് പകരമായി മുകുള്‍ റോത്തഗിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിച്ച സാഹചര്യത്തിലാണ് ആര്‍. വെങ്കടരമണിയെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമ ഉപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.