ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആശുപത്രിയ്ക്കുള്ളില്‍ വെടിവെപ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. ജാമിയ നഗറിലെ ഹോളി ഫാമിലി ഹോസ്പിറ്റലിനുള്ളിലാണ് വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
രണ്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.