'താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനെന്ന് തെളിവില്ല'; യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

'താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനെന്ന് തെളിവില്ല'; യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും നിര്‍മിതി സംബന്ധിച്ച യഥാര്‍ത്ഥ്യം പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. യഥാര്‍ഥ ചരിത്രം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഡോ. രജനീഷ് സിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയുന്നതെങ്കിലും അതിന് ശാസ്ത്രീയ തെളിവില്ലെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. അതേസമയം കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ല ഇതെന്നുകാട്ടി സിങ്ങിന്റെ ഹര്‍ജി നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

ഷാജഹാനാണ് താജ്മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമികമായ വിവരങ്ങളൊന്നുമില്ലെന്നാണ് വിവാരാവകാശ അപേക്ഷയില്‍ എന്‍.സി.ഇ.ആര്‍.ടി നല്‍കിയ മറുപടിയെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.