യുപിയില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 26 പേര്‍ മരിച്ചു; 20 പേര്‍ക്ക് ഗുരുതര പരുക്ക്

യുപിയില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 26 പേര്‍ മരിച്ചു; 20 പേര്‍ക്ക് ഗുരുതര പരുക്ക്

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരിനടുത്ത് ഘതംപുരില്‍ അന്‍പതോളം തീര്‍ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 തീര്‍ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഉന്നാവിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പെട്ടത്.

ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും.

ട്രാക്ടര്‍ അപകടത്തിനു മണിക്കൂറുകള്‍ക്കുശേഷം കാണ്‍പുരിനടുത്ത് അഹിര്‍വാന്‍ മേല്‍പ്പാലത്തിന് സമീപം അമിത വേഗതയില്‍ വന്ന ലോറി ടെമ്പോയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.