ലക്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് 82 വയസുകാരനായ മുലായം സിങിനെ പ്രവേശിപ്പിച്ചത്.
മുലായം സിങ് യാദവിനെ കാണാന്‍ മകന്‍ അഖിലേഷ് യാദവും മറ്റ് അടുത്ത ബന്ധുക്കളും ഡല്‍ഹിയിലേക്ക് തിരിച്ചു. ഉദരസംബന്ധമയ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം അദ്ദേഹം. വന്‍കുടലിലെ അണുബാധ വൃക്കകളെ ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും അദ്ദേഹത്തെ ദീര്‍ഘകാലം ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ മുലായം സിങ് യാദവ്.