മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ 35കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇത് കണ്ട പിതാവ് ഹൃദയാഘാതംമൂലം മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലാണ് സംഭവം.
മനീഷ് നരാപ്ജി സോണിഗ്ര എന്ന യുവാവാണ് ഗ്ലോബല്‍ സിറ്റി കോംപ്ലക്‌സില്‍ ഗര്‍ബ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. 66 കാരനായ പിതാവ് നരാപ്ജി സോണിഗ്ര തന്നെയാണ് മകനെ ഉടനെ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ വച്ച് മകന്റെ മരണ വാര്‍ത്ത അറിഞ്ഞയുടനെ പിതാവും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചുവെന്നും അധികൃതര്‍ അറിയിച്ചു.