ഉത്തരാഖണ്ഡിലെ കനത്ത ഹിമപാതത്തില്‍ 10 മരണം: എട്ടു പേരെ രക്ഷിച്ചു; 11 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡിലെ കനത്ത ഹിമപാതത്തില്‍ 10 മരണം: എട്ടു പേരെ രക്ഷിച്ചു; 11 പേര്‍ക്കായി തിരച്ചില്‍  തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത ഹിമപാതത്തെ തുടര്‍ന്ന് പത്ത് പേര്‍ മരിച്ചു. 11 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 28 പേരടങ്ങിയ പര്‍വതാരോഹക സംഘത്തിലെ മറ്റുള്ളവരെ രക്ഷപെടുത്തി.

ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലാണ് സംഭവം. ഉത്തര്‍കാശിയിലെ നെഹ്റു മൗണ്ടനേറിംഗ് (എന്‍ഐഎം) ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തില്‍പ്പെട്ടത്. വ്യോമ, കര സേനകള്‍, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഐടിബിപി, എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വ്യോമ സേനയുടെ രണ്ട് ഹെലികോപ്ടര്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു. ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.