ന്യൂഡല്‍ഹി: വ്യാജ ഫോണ്‍വിളികള്‍ നടത്തി യുഎസ് പൗരന്‍മാരില്‍ നിന്നും പണം തട്ടിയെന്ന പരാതിയെ തുടർന്ന് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഇന്റര്‍പോള്‍, എന്നിവടങ്ങളില്‍ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
എഫ്ബിഐ ഇന്റര്‍പോളില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിബിഐ രാജ്യത്തെ 87 സ്ഥലങ്ങളിലും സംസ്ഥാന പോലീസ് 18 സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്.
ഡല്‍ഹിയിലെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.
പരിശോധനയില്‍ രാജസ്ഥാനിലെ രജസാമന്ദില്‍ നിന്ന് ഒരു കോള്‍സെന്ററുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്ന് ഒരു കിലോ ഗോള്‍ഡ്, അഞ്ചുകോടി രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.