രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സുരക്ഷാ സേന; പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു

രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സുരക്ഷാ സേന; പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദ്രാച്ചിലാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടല്‍ നടത്തിയ. പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷെഡ് ഉള്‍പ്പെടെയുള്ള ഭീകരരാണ് മരിച്ചത്. പുല്‍വാമയില്‍ എസ്പിഒ ആയിരുന്ന ജാവേദ് ദാറിന്റെയും പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയുടെയും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്ന് കാശ്മീര്‍ എഡിജിപി വിജയ് കുമാര്‍ അറിയിച്ചു.

മൂലുവില്‍ നടന്ന എന്‍കൗണ്ടറില്‍ ഒരു ഭീകരനെയും വധിച്ചു. ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരനാണ് മരിച്ചത്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.

അതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാളെ വധിച്ചത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.