വടക്കഞ്ചേരി അപകടം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വടക്കഞ്ചേരി അപകടം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി അറിയിച്ച പ്രധാനമന്ത്രി അനിശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി  ദ്രൗപതി മുര്‍മുവും അനിശോചിച്ചു. ട്വിറ്ററിലൂടെയാണ് ഇരുവരും അനിശോചനം അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.