നാവികസേനയുടെ മിഗ് 29-കെ യുദ്ധവിമാനം തകര്‍ന്നു വീണു; അപകടം പരീക്ഷണ പറക്കലിനിടെ ഗോവയില്‍

നാവികസേനയുടെ മിഗ് 29-കെ യുദ്ധവിമാനം തകര്‍ന്നു വീണു; അപകടം പരീക്ഷണ പറക്കലിനിടെ ഗോവയില്‍

പനാജി: ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29കെ യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ ഗോവ ബേസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.

ഗോവയ്ക്ക് സമീപം സമുദ്രത്തിന് മുകളില്‍ നടത്തുന്ന പതിവ് പരീക്ഷണ പറക്കലിനിടെയായിരുന്നു വിമാനത്തിന് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറിന് പിന്നാലെ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.

വിമാനം തകരുന്നതിന് മുമ്പേ അപായ സൂചന ലഭിച്ചപ്പോള്‍ പൈലറ്റ് രക്ഷപ്പെടാനായി കടലിലേക്ക് ചാടിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പൈലറ്റിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നാവികസേന വക്താവ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അപകടത്തിന് കാരണമായ സാങ്കേതിക തകരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് ഓഫ് എന്‍ക്വയറി ഉത്തരവിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.