വിജയ് സാഖറെ എന്‍ഐഎയിലേയ്ക്ക്; ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന് നല്‍കിയേക്കും

വിജയ് സാഖറെ എന്‍ഐഎയിലേയ്ക്ക്; ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന് നല്‍കിയേക്കും

ന്യൂഡല്‍ഹി: കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍ഐഎയിലേക്ക് നല്‍കുകയായിരുന്നു.

സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കി. വിജയ് സാഖറെ പോകുന്ന സാഹചര്യത്തില്‍ മനോജ് എബ്രഹാമിനായിരിക്കും ക്രമസമാധാന ചുമതല നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ സാഖറെ വിവാദങ്ങളില്‍ പെട്ടത് ചര്‍ച്ചയായിരുന്നു.

മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് സാഖറെ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വിവാദമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.