ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് കോളജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന ട്രെയിനു മുന്നില്‍ തള്ളിയിട്ടു കൊന്നു. ചെന്നൈ സെൻ്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. സ്വകാര്യ കോളജ് വിദ്യാര്‍ത്ഥി സത്യ(20)യാണ് മരിച്ചത്.
വിദ്യാര്‍ത്ഥിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദംബക്കം സ്വദേശി സതീഷിനായി(23) പോലിസ് അന്വേഷണം തുടങ്ങി.
പ്രണയാഭ്യര്‍ത്ഥനയുമായി കുറച്ചുനാളുകളായി സത്യയുടെ പിന്നാലെ കൂടിയ സതീഷ് പതിവായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമായിരുന്നു. ഇന്ന് സ്റ്റേഷനിൽ എത്തി സംസാരിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിനിയെ ട്രെയിനു മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്നവർ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തും മുമ്പ് തന്നെ സതീഷ് സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.