സമ്പദ്ഘടനയുടെ ആഗോള വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കില്‍; മുന്നറിയിപ്പുമായി ഐ.എം.എഫ്

സമ്പദ്ഘടനയുടെ ആഗോള വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കില്‍; മുന്നറിയിപ്പുമായി ഐ.എം.എഫ്

ന്യൂഡല്‍ഹി: ആഗോള സമ്പദ്ഘടന 25 ശതമാനം മാന്ദ്യം നേരിട്ടേക്കാമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ മുന്നറിയിപ്പ്. ആഗോള വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയായ രണ്ട് ശതമാനത്തില്‍ എത്തിയേക്കാമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.

ലോകത്തിലെ മൂന്നില്‍ രണ്ട് ഭാഗം രാജ്യങ്ങളും നെഗറ്റീവ് വളര്‍ച്ചയുടെ കെടുതികള്‍ അനുഭവിച്ചേക്കും. ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ കൂട്ടായ പ്രയത്നം അനിവാര്യമാണെന്നും ഐ.എം.എഫ് ഓര്‍മ്മിപ്പിച്ചു.

അതേസമയം കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ഇന്ത്യന്‍ സമ്പദ്ഘടന ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

ദുരിതകാലത്തെ അതിജീവിച്ചും അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഘടനാപരമായ പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്നും ഐ.എം.എഫ് വിലയിരുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.