ന്യൂഡല്‍ഹി: ഐഎസിന്റ പ്രദേശിക യൂണിറ്റായ വോയ്സ് ഓഫ് ഹിന്ദ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. വാരണാസി സ്വദേശിയായ ബാസിത് കലാം സിദ്ദിഖി ആണ് അറസ്റ്റിലായത്.
ഇന്ത്യയ്ക്കെതിരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യുവാക്കളെ റിക്രൂട്ട് ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ പ്രകാരം എന്‍ഐഎ സ്വമേധയാ കേസെടുത്തിരുന്നു.
ഐ.ഇ.ഡി, സ്‌ഫോടക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവ് എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഐഎസിന്റെ ഉന്നത പ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതായും ഐഎസിന്റെ മാസികയായ വോയ്സ് ഓഫ് ഖുറാസനു വേണ്ടി ഇയാള്‍ ഉള്ളടക്കം സൃഷ്ടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലുള്ള പ്രവര്‍ത്തകര്‍ക്കായി മാരകായുധങ്ങളും ഐഇഡികളും നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.