ഹെലികോപ്റ്റര്‍ അപകടം: മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഹെലികോപ്റ്റര്‍ അപകടം: മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനീകന്‍ കെ.വി അശ്വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അസമിലെ ഡിഞ്ചാന്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിമാന മാര്‍ഗം കേരളത്തില്‍ എത്തിക്കും.

മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ്ആശ്രയമായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിന്‍. പത്തൊമ്പതാം വയസില്‍ ബിരുദ പഠനത്തിനിടയില്‍ ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായാണ് അശ്വിന്‍ സൈന്യത്തില്‍ പ്രവേശിച്ചത്.

ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അശ്വിന്‍ ഒരു മാസം മുന്‍പാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നു. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ.വി അശ്വിന്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വിവരം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.