ഹൈദരാബാദ്: തെലുങ്കാനയില്‍ ഒഴുക്കില്‍പ്പെട്ട വൈദികനും വൈദിക വിദ്യാര്‍ത്ഥിയ്ക്കും ദാരുണാന്ത്യം. ചേന്നൂരിലെ അസീസി ഹൈസ്‌കൂളിലെ അധ്യാപകരായ ഫാദര്‍ ടോണി സൈമണ്‍(33), വൈദിക വിദ്യാര്‍ത്ഥി ബിജോ (38) എന്നിവരാണ് മരിച്ചത്. വൈദിക വിദ്യാര്‍ത്ഥി ബിജോയുടെ മൃതദേഹം കണ്ടെത്തി.
കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്റെ മകനാണ് ഫാദര്‍ ടോണി സൈമണ്‍. ഫാദര്‍ ടോണിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഗോദാവരിയില്‍ കുളിക്കാനിറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരും ഒഴുക്കില്‍പ്പെട്ടത്. ഇരുവര്‍ക്കും നീന്തല്‍ വശമില്ലാതിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.