ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കില്‍ നിറച്ച നിലയില്‍: പരിംപോറയില്‍ ഭീകരര്‍ക്കായി സൈന്യത്തിന്റെ വ്യാപക തിരച്ചില്‍

ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കില്‍ നിറച്ച നിലയില്‍: പരിംപോറയില്‍ ഭീകരര്‍ക്കായി സൈന്യത്തിന്റെ വ്യാപക തിരച്ചില്‍

ശ്രീനഗര്‍: ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് സൈന്യം. ദീപാവലി ദിവസമായ ഇന്നാണ് ജമ്മു കാശ്മീര്‍ പൊലീസ് സംശയാസ്പദമായി കണ്ട ചാക്ക് പരിശോധിച്ചത്.

ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍ ജമ്മു കാശ്മീരിലെ പരിംപോറയില്‍ സംഭവത്തെ തുടര്‍ന്ന് സൈന്യവും രംഗത്തെത്തി വ്യാപകമായ പരിശോധന നടത്തുകയാണ്.
തലസ്ഥാന നഗരമായ ശ്രീനഗറിനടുത്ത് വനപ്രദേശങ്ങളുള്ള മേഖലയിലാണ് ചാക്കില്‍ യൂറിയയും ഗ്യാസ് സിലിണ്ടറും കണ്ടെത്തിയത്. ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനുബന്ധ സാധനങ്ങളെന്ന നിലയില്‍ പരിസരത്ത് ഭീകരര്‍ തമ്പടിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം.

ഇന്നലെ റാംബെന്‍ മേഖലയില്‍ ഭീകകരുടെ ഒളിത്താവളം കണ്ടെത്തിയ സൈന്യവും പൊലീസും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. രാഷ്ട്രീയ റൈഫിള്‍സിന്റെ 22-ാം ബറ്റാലിയനാണ് മേഖലയില്‍ റെയ്ഡ് നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.