മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ബംഗളുരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അധികൃതര്‍ അറസ്റ്റു് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്. 

ബിനീഷിനു വന്‍തോതില്‍ പണം നല്‍കിയെന്ന് കണ്ടെത്തിയ എസ്. അരുണ്‍, തിരുവനന്തപുരത്തെ ബിനീഷിന്റെ ബിനാമി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്കും നോട്ടീസ് നല്‍കി. ഇതില്‍ അരുണ്‍ 10 ദിവസം കഴിഞ്ഞേ ഹാജരാക്കൂ എന്ന് ഇ ഡി യെ അറിയിച്ചു. അബ്ദുല്‍ ലത്തീഫ് ഒളിവില്‍ ആണെന്നാണ് നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.