ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെ പല ഇടത്തും വാട്സ് ആപ്പ് നിലച്ചു. ഇതോടെ കൂട്ട പരാതിയുമായി ഉപയോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 ഓടെയാണ് വാട്സ് ആപ്പ് പ്രവര്‍ത്തനം നിലച്ചത്.
വാട്സ് ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നതോടെയാണ് സേവനം നിലച്ച വിവരം ആളുകള്‍ മനസിലാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരത്തോളം പരാതികള്‍ ഇതിനകം കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം.