ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മി ദേവിയുടേയും ഗണപതിയുടെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
എല്ലാ ഇന്ത്യന്‍ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നതെന്നാണ് കെജ്രിവാളിന്റെ അവകാശ വാദം. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് ആയിക്കൂടെന്നുമാണ് കെജ്രിവാള്‍ ചോദിക്കുന്നത്.
ബിജെപിയുടെ ബി ടീമാണ് കെജ്രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴാണ് കെജ്രിവാള്‍ ഈ അജണ്ട മുന്നോട്ടു വച്ചിരിക്കുന്നത്.