വിവാഹ ശേഷം വീട്ടുജോലി: ഗാര്‍ഹിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

 വിവാഹ ശേഷം വീട്ടുജോലി: ഗാര്‍ഹിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹശേഷം വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി. വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുന്‍പ് തന്നെ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാ നിയമം 492 അനുസരിച്ച് വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിനെ ഗാര്‍ഹിക പീഡനമായി കാണാനാകില്ല. നന്ദേത് പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയിലാണ് കേസ്. എഫ് ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.